വാര്‍ത്താവതാരകനായി ടൊവീനോ, നാരദന്‍ ട്രെയിലര്‍ പുറത്ത്

മിന്നല്‍ മുരളിക്കു ശേഷം ടൊവീനോ നായകനാവുന്ന 'നാരദന്‍' ജനുവരി 27ന് തിയേറ്ററുകളിലെത്തും. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ക്രിസ്മസ് ദിനത്തില്‍ പുറത്തുവിട്ടു. ന്യൂസ് ചാനലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായാണ് എത്തുന്നത്.

ഉണ്ണി ആര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജാഫര്‍ സാദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം ഡി.ജെ. ശേഖര്‍, പശ്ചാത്തലസംഗീതം യക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍.

 

Latest News