നാഗ്പുർ-കാർഷിക നിയമം വീണ്ടും നടപ്പാക്കിയേക്കുമെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മഹാരാഷ്ട്രയിൽ നടന്ന ഒരു ചടങ്ങിലാണ് കൃഷി മന്ത്രി ഇക്കാര്യം പറഞ്ഞത്. നിയമങ്ങൾ പിൻവലിച്ചതിന് പിന്നിൽ ചിലരുടെ പ്രവർത്തനമുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു. മോഡി നടപ്പാക്കിയ കൃഷി നിയമങ്ങൾ വലിയ വിപ്ലവമായിരുന്നു. എന്നാൽ ചിലർക്ക് അത് ഇഷ്ടമായില്ല. എന്നാൽ സർക്കാറിന് നിരാശയില്ല. ഒരു ചുവടു പിന്നോട്ട് വെച്ചെന്ന് മാത്രം. കർഷകർ നാടിന്റെ നട്ടെല്ല് ആയതിനാൽ വീണ്ടും മുന്നോട്ടു ചുവടുവെക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു.






