സണ്ണി ലിയോണിന്റെ നൃത്തം അശ്ലീലം, നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്ന് പുരോഹിതർ

മഥുര- സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആൽബം നിരോധിക്കണമെന്നും നടിയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നും മഥുരയിലെ പുരോഹിതന്മാർ. 'മധുബൻ മേം രാധികാ നാച്ചെ' എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്നും വൃന്ദാവനിലെ സന്ത് നവൽഗിരി മഹാരാജ് പറഞ്ഞു.  1960ൽ കോഹിനൂർ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോൺ ഉപയോഗിച്ചിരിക്കുന്നത്. 
സണ്ണിയുടെ നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്.

Latest News