നോക്കിയത് മിന്നല്‍ മുരളി, കിട്ടയത് പറക്കുംതളികയും മായാവിയും

കൊച്ചി-വെള്ളിയാഴ്ച നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്ത സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ വ്യാജ പതിപ്പ് തിരഞ്ഞവര്‍ക്ക് കിട്ടിയത് പറക്കും തളികയും മായാവിയും.

സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ധാരാളം പേര്‍ ടെലഗ്രാമില്‍ കയറിയത്. ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റ നഷ്ടമായത് മിച്ചം. പലര്‍ക്കും ലഭിച്ചത് പഴയ മലയാള സിനിമകളാണ്.

സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയായിരിക്കാം മിന്നല്‍ മുരളിയുടേതെന്ന പേരില്‍ ഇത്തരം ഫയലുകള്‍ അപ് ലോഡ്  ചെയ്തത് എന്നതടക്കം ഇതേക്കുറിച്ച്  ട്രോളുകള്‍ വ്യാപകമാണ്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോഥയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്ക്ക് പുറമെ അജുവര്‍ഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകളും വിശകലനങ്ങളും ലഭിക്കാന്‍ മലയാളം ന്യൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍.

Latest News