Sorry, you need to enable JavaScript to visit this website.

ആള്‍ക്കാര്‍ അങ്ങനെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും: അനിഖ

തൃശൂര്‍- ബാലതാരമായി സിനിമയിലെത്തിയ താരമാണ് അനിഖ സുരേന്ദ്രന്‍. പല പ്രമുഖ താരങ്ങള്‍ക്കൊപ്പവും വേഷമിട്ട അനിഖ ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലാണ് അനിഖ നായികയാവുന്നത്. തന്റെ പൊക്കത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചാണ് അനിഖ തുറന്നു പറയുന്നത്. പൊക്കം കുറവാണ് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും എന്നാണ് അനിഖ ഒരു അഭിമുഖത്തിനിടെ പറയുന്നത്. അതിനാല്‍ ഹൈ ഹീല്‍സ് ഇട്ടാണ് നടക്കാറെന്നും അനിഖ പറയുന്നു. 'എനിക്ക് ഹൈറ്റ് കുറവാണ്. ഞാന്‍ 5.2 മാത്രമേ ഉളൂ. ഇന്‍സ്റ്റഗ്രാമിലെല്ലാം എന്റെ ഫോട്ടോ കണ്ടിട്ട് നേരില്‍ കാണുമ്പോള്‍ ചിലര്‍ പറയും, ഹൊ അനിഖ ഇത്രയേ ഉള്ളോ, ഇത്ര ചെറുതാണോ.. ഇത്ര നീളം കുറവാണോ എന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യമൊക്കെ ദേഷ്യം വരും.'
'പക്ഷെ ഇപ്പോള്‍ ഞാനത് അംഗീകരിച്ചു. ഞാന്‍ അത്രയേ ഉള്ളൂ. ഇനി മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. അതുകൊണ്ട് ഹൈ ഹീല്‍സ് തന്നെ ചവിട്ടി നടക്കുക' എന്നാണ് അനിഖ പറയുന്നത്. സത്യന്‍ അന്തിക്കാട് ഒരുക്കിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്കെത്തിയത്. 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
 

Latest News