ബലാത്സംഗം ചെയ്യുമെന്ന് ഏഴാംക്ലാസ്  വിദ്യാർഥിയുടെ ഭീഷണി 

ഗുരുഗ്രാം- അധ്യാപികയേയും  മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാംക്ലാസ് വിദ്യാർഥിയുടെ ഭീഷണി. ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയാണ് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപികയ്ക്കും മകൾക്കുമെതിരെ ഭീഷണി മുഴക്കിയത്. വിദ്യാർഥിയുടെ ക്ലാസിൽ തന്നെയാണ് അധ്യാപികയുടെ മകളും പഠിക്കുന്നത്.
ഇതിനിടെ ഇതേ സ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥി തന്നോടൊപ്പം കാൻഡിൽ ലൈറ്റ് പാർട്ടിക്ക് വരണമെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്നും കാണിച്ച് അധ്യാപികയ്ക്ക് ഇ-മെയിൽ അയച്ചു. സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. 
കുട്ടിയുടെ ഭീഷണിക്ക് ശേഷം അധ്യാപിക സ്‌കൂളിലേക്ക് തിരിച്ച് വന്നെങ്കിലും വിദ്യാർഥിനി സ്‌കൂളിലേക്ക് വന്നിട്ടില്ല. ഇന്റർനെറ്റിൽ  കുട്ടികൾ വലിയ തോതിൽ അശ്ലീല വീഡിയോകളുമായും ചിത്രങ്ങളുമായും സമയം ചിലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ വർധിക്കുന്നതെന്ന് സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടി. 
 

Latest News