ദുബായ്-കോവിഡ് കേസുകൾ ഗണ്യമായി കൂടിയ സഹചര്യത്തിൽ കെനിയ, ടാൻസാനിയ, എതോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തി. അതേസമയം, യു.എ.ഇ പൗരൻമാൻ, നയതന്ത്ര പ്രതിനിധികൾ, യു.എ.ഇ ഗോൾഡൻ വിസയുള്ളവർ എന്നിവർക്ക് വിലക്കുണ്ടാകില്ല. ഇവർ യാത്രയുടെ 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് റിസൽട്ട് കൂടെ കരുതണം.






