അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ പ്രവാസി ജിദ്ദയില്‍ മരിച്ചു

ജിദ്ദ-  പുളിയംപറമ്പ്‌    പരേതനായ സൈനുദീൻ മാസ്റ്ററുടെ മകൻ ചെമ്പാൻ മുഹമ്മദ്‌കുട്ടി മാസ്റ്റർ എന്ന കുഞ്ഞാപ്പു (64)  ജിദ്ദയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. മുപ്പത്തിയഞ്ച് വർഷത്തിലധികമായി   യു.എ.യിലും സൗദിയിലുമായി പ്രവാസിയാണ് .അടുത്ത മാസം നാട്ടിൽ പോവാനിരിക്കെ ജിദ്ദയിൽ കിലോ പത്തിൽ സഫ്‌വാൻ ഫാർമസി കമ്പനിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ആകസ്മിക മരണം.
മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ: മറിയുമ്മ.  മക്കൾ: അമീറുദ്ദീൻ മാസ്റ്റർ (വി.പി.കെ.എം.എംഎച് എസ് എസ് -പുത്തൂർ പള്ളിക്കൽ), മാജിദ, അൻവർഷ, അഷ്ഫാഖ്, അഹമ്മദ് ജാസിം (ദാറുൽഹുദ), ഫാത്തിമ ഹനാൻ. 
സഹോദരങ്ങൾ: ഷംസുദ്ധീൻ(ദുബായ്), അഹമ്മദ് നൗഷാദ്, ഖമറുദ്ധീൻ(എം എച് എസ് മൂന്നിയൂർ), സുബൈദ, ഖദീജ, ജമീല, മൈമൂന, സുഹ്‌റാബി, മറിയുമ്മ, ഖൈറുന്നീസ. മരുമക്കൾ:   അബ്ദുൽ സലീം എം.പി ഒളുവട്ടൂർ, ഹഫ്സത് (ചേളാരി), ഫസീല ( നീരോൽപാലം).

Latest News