നീണ്ട ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ സിനിമാ സെറ്റിലേക്ക്

മുംബൈ- സിനിമാ ചിത്രീകരണങ്ങള്‍ക്കും ജോലിസംബന്ധമായ മറ്റു കാര്യങ്ങള്‍ക്കും അവധി കൊടുത്ത് മകന്റെ  കേസിന്റെ നിയമവഴിയില്‍ മാത്രമാണ് ഷാരൂഖ് ഖാന്‍ ശ്രദ്ധിച്ചിരുന്നത്. ആര്യന്‍ ഖാന്റെ ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം, മണിക്കൂറില്‍ പലതെന്ന കണക്കില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിരന്തരം അപ്‌ഡേറ്റുകള്‍. ഇപ്പോഴിതാ ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തന്റെ ഡിസൈനര്‍ സ്റ്റുഡിയോയിലേക്ക് തിരികെയെത്തിയിരുന്നു. ആര്യന്റെ അറസ്റ്റിന് ശേഷം ഷാരൂഖിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലും മറ്റ് പൊതുചടങ്ങുകളിലും സജീവമായിരുന്നില്ല. ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനിലാണ് ഷാരൂഖ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആറ്റ്‌ലിയുടെ പേരിടാത്ത ചിത്രത്തിലും ഷാരൂഖ് അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
 

Latest News