കുവൈത്ത് സിറ്റി- വിദേശത്ത് നിന്ന് കുവൈത്തില്‍ എത്തുന്നവരുടെ ക്വാറന്റൈന്‍ കാലം തൊഴില്‍ സ്ഥാപനങ്ങളില്‍ അവരുടെ അവധിയായി പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.
ക്വാറന്റൈന്‍ ദിവസങ്ങള്‍ രോഗാവധിയായും കണക്കാക്കാന്‍ പാടില്ല. വിദേശത്ത് നിന്ന് എത്തുന്നവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാം ദിവസം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ തുടര്‍ദിവസങ്ങളില്‍ ക്വാറന്റെന്‍ ആവശ്യമില്ല.
കുവൈത്തില്‍ എത്തുന്നവര്‍ മൊബൈലില്‍ ഷ്‌ലോനക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ക്വാറന്റെനില്‍ കഴിയുന്നവര്‍ക്ക് പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആപ്പില്‍ ലഭ്യമാകും.