സ്വത്ത് എഴുതിക്കൊടുക്കാത്തതിന് 93-കാരിയായ അമ്മയെ മർദ്ദിച്ചു; മകൻ അറസ്റ്റിൽ 

പയ്യന്നൂർ - സ്വത്ത് എഴുതിക്കൊടുക്കാത്ത വിരോ ധത്തിൽ വയോധികയായ അമ്മയെ മർദ്ദിച്ച് അവശയാക്കിയ മകൻ അറസ്റ്റിൽ.
പാടിയോട്ടുചാൽ പൊന്നംമ്പാറയിലെ പലേരി വീട്ടിൽ രവീന്ദ്രനെ (63) യാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പെരിങ്ങോം സി.ഐ പി.സുഭാഷ് അറസ്റ്റ് ചെയ്തത്.
മാതമംഗലം പേരൂലിൽ താമസിക്കുന്ന അമ്മ  മീനാക്ഷിയമ്മ (93) യെയാണ്  ആക്രമിച്ചത്. ഇവരുടെ മറ്റൊരു മകൻ മോഹനന്റെ ഭാര്യ സി.വി.ഷീജയുടെ പരാതിയിലായിരുന്നു കേസെടുത്തത്. മീനാക്ഷിയമ്മയുടെ മക്കളും എരമം സ്വദേശികളായ  സൗദാമിനി, അമ്മിണി , പത്മിനി എന്നിവർക്കെതിരെയും കേസുണ്ട്.
പത്ത് മക്കളുടെ മാതാവായ മീനാക്ഷിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇളയമകൻ മോഹനന്റെ പേരൂലിലെ വീട്ടിലാണ് മീനാക്ഷിയമ്മ താമസിക്കുന്നത്. പെൺമക്കളിൽ ഒരാൾ അഞ്ചു വർഷം മുമ്പ് മരിച്ചതോടെ മകൾ ഓമനയുടെ പേരിലുള്ള 25 സെന്റ് സ്ഥലം മീനാക്ഷിയമ്മയുടെ കൈവശം വന്നു. ഈ സ്വത്ത് വീതം വെച്ച് നൽകാത്തതിന്റെ വിരോധത്തിലാണ്  മോഹനൻ വീ ട്ടിലില്ലാതിരുന്ന സമയത്ത് നാലുമക്കളും ചേർന്ന് വീട്ടൽ അതിക്രമിച്ച് കയറുകയും അമ്മയെ മർദ്ദിക്കുകയും അവർ കൊണ്ടുവന്ന പേപ്പറുകളിൽ ബലമായി ഒപ്പുവെപ്പിക്കുവാൻ ശ്രമിച്ചതുമെന്നാണ് പോലീസിൽ നൽകിയ പരാതി. മർദ്ദനമേറ്റ മീനാക്ഷിയമ്മ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ കിത്സയിലായിരുന്നു. ഈ സംഭവത്തിൽ സാമൂഹ്യനീതി വകുപ്പു മന്ത്രി ആർ.ബിന്ദു ബന്ധപ്പെട്ടവരോട് റിപ്പോർട്ട് തേടിയിരുന്നു.
 

Latest News