അമ്മയുടെ കാമുകന്മാര്‍ പീഡിപ്പിച്ച പെണ്‍കുട്ടി പ്രസവിച്ചു, അമ്മയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ- പതിനേഴുകാരി പ്രസവിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയടക്കം രണ്ട് പ്രതികള്‍ അറസ്റ്റില്‍. അമ്മയുടെ നാല് കാമുകന്മാര്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ കണ്‍മുന്നില്‍വെച്ചായിരുന്നു പീഡനമെന്നും പോലീസ് വെളിപ്പെടുത്തി. അമ്മയടക്കം രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തതെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വാഷര്‍മാന്‍പെട്ട് വനിതാ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മീനംബാള്‍ നഗറിലെ 51 കാരന്‍ ദുരൈരാജാണ് പെണ്‍കുട്ടിയുടെ അമ്മയെ കൂടാതെ അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ട്. അമ്മയെ കാണാന്‍ എത്തുമ്പോഴെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി ആരോടും പറയാതിരുന്നത്. എഗ്‌മോര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് അന്വഷണം ആരംഭിച്ചത്. പെണ്‍കുട്ടിക്ക് 17 വയസ്സുമാത്രമാണ് പ്രായമെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ദാമോദരന്‍, ബശീര്‍, ജമാല്‍ എന്നിവരും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് പറയുകയായിരുന്നു. അമ്മയുമായി ബന്ധമുള്ള വേറെയും ചിലര്‍ക്ക് പങ്കുണ്ടെന്ന് പോലസ് പറഞ്ഞു.

 

Latest News