അജയ് മിശ്ര രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് രാഹുല്‍, പ്രതിപക്ഷം മാര്‍ച്ച് നടത്തി

ന്യൂദല്‍ഹി- ലഖിംപുര്‍ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധ മാര്‍ച്ച് നടത്തി. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്നും വിജയ് ചൗക്ക് വരെയാണ് നേതാക്കള്‍ മാര്‍ച്ച് ചെയ്തത്.
അജയ് മിശ്രയുടെ രാജി ഉണ്ടാകുന്നത് വരെ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം തുടരുമെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഒരേസമയം കര്‍ഷകരോട് മാപ്പ് പറയുകയും അതിന്റെ ഒപ്പം തന്നെ കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്നു. രാജ്യത്ത് പ്രധാനമന്ത്രിയും മാധ്യമങ്ങളും സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ല. പ്രതിപക്ഷം നിശബ്ദരാകാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ അജയ് മിശ്ര ജയിലില്‍ ആകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി  രാജ്യസഭയില്‍  പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എന്നിവര്‍ ലഖിം പുര്‍ ഖരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.  പഞ്ചാബിലെ ആള്‍കൂട്ട കൊലപാതകങ്ങളില്‍ പ്രതികരണം ആവശ്യപെട്ട മാധ്യമങ്ങളോട വിഷയം വഴി തിരിച്ചു വിടാന്‍ ശ്രമിക്കരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി അധികാരത്തില്‍ വരുന്നതിന് മുന്‍പ് ആള്‍കൂട്ട കൊലപാതകങ്ങളെ കുറിച്ച് രാജ്യത്ത് ആരും കേട്ടിട്ടില്ലായിരുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

 

Latest News