ചേര്‍ത്തല- ചേര്‍ത്തല സ്വദേശിയായ യുവാവ് തെലങ്കാനയില്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ചേര്‍ത്തല വയലാര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് കണ്ടനാട്ട് സന്തോഷിന്റെ മകന് അഭയ്സന്തോഷ് (26) ആണ് മരിച്ചത്. 19ന് വൈകിട്ടായിരുന്നു അപകടം.
തടാകത്തില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ടതായാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. അപകടത്തില്‍ മൂന്നു പേര് മരിച്ചു. തെലങ്കാനയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റായി ജോലിനോക്കുകയായിരുന്നു. ബുധനാഴ്ച മൃതദേഹം വീട്ടിലെത്തിക്കും. അമ്മ: അമ്പിളി. സഹോദരന്: അക്ഷയ് സന്തോഷ്.






