മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി- മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിനു പിന്നാലെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍.

യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഫോണ്‍ ചോര്‍ത്തുകയാണെന്ന് വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് യാദവ് ആരോപിച്ചത്.

ഞങ്ങളുടെ ഫോണുകള്‍ ചോര്‍ത്തി റെക്കോര്‍ഡ് ചെയ്യുകയാണെന്നും വൈകുന്നേരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവ കേള്‍ക്കുന്നുവെന്നും അഖിലേഷ് പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടമായി ഫോണില്‍ ബന്ധപ്പെട്ടാല്‍ അത് ചോര്‍ത്തുന്നുണ്ടെന്ന് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരുന്നപ്പോള്‍ അഖിലേഷ് ചെയ്ത കാര്യമാകാം ഇപ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ ആരോപിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി പ്രതികരിച്ചു.

 

Latest News