ദുബായ്- അതിവേഗം വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തെ ചൊല്ലിയുള്ള ഭീതിക്കിടെ യു.എ.ഇയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 50 ശതമാനമാണ് പുതിയ കേസുകളിലെ വര്‍ധനയെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
452 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 301 കോവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 51 ശതമാനമാണ് ഒറ്റ ദിവസത്തെ വര്‍ധന. രണ്ട് കോവിഡ് രോഗികള്‍ മരിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. 198 പേര്‍ രോഗമുക്തി നേടി.
സെപ്റ്റംബര്‍ 25 നു ശേഷം ആദ്യമായാണ് യു.എ.ഇയില്‍ പ്രതിദിന കേസുകള്‍ കൂടുന്നത്. സെപ്റ്റംബര്‍ 25 ന് 321 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.






