തൃശ്ശൂരില്‍ നവജാതശിശുവിന്റെ മൃതദേഹം കനാലില്‍

തൃശ്ശൂര്‍- എം.എല്‍.എ. റോഡില്‍ പുഴയ്ക്കല്‍ പാടത്തിനടുത്ത കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് വലിയ കവറില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടില്‍ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News