പ്രണയം നടിച്ച് പീഡനം; പോക്‌സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍ 

ചൊക്ലി-  14 വയസ്സുകാരിയെ പ്രണയംനടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ 21 കാരനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിലെ എം.കെ. ജ്യോതിലാല്‍ ആണ് അറസ്റ്റിലായത്. ഇടയില്‍പ്പീടികയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ജ്യോതിലാല്‍ മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടതിനുശേഷം പ്രണയംനടിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയങ്ങളില്‍ എത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തിയശേഷം പോലീസിന് വിവരങ്ങള്‍ കൈമാറുകയായിരുന്നു.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പള്ളൂര്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് മാഹി സി.ഐ. ആടലരശന്റെ നേതൃത്വത്തില്‍ പള്ളൂര്‍ എസ്.ഐ. പ്രതാപന്‍, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. പ്രസാദ്, സി.വി. ശ്രീജേഷ്, രോഷിത്ത് പാറമ്മല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്‌സോ കോടതിയില്‍ ഹാജരാക്കുന്നതിനായി പുതുച്ചേരിയിലേക്ക് കൊണ്ടുപോയി.
 

Latest News