സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

ഗുരുവായൂര്‍- സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍  സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സുനില്‍ ഗുരുവായൂരിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നത് അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചര്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് മനസ്സിലാക്കി തന്ന വലിയ എളിയ മനുഷ്യന്‍. എന്നാണ് സുനില്‍ ഗുരുവായൂരിന്റെ വേര്‍പാടില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കുറിച്ചത്.
 

Latest News