കുവൈത്ത് സിറ്റി- ഒമ്പത് മാസം മുമ്പ് കോവിഡ് വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ജനുവരി രണ്ട് മുതല്‍ മൂന്നാം ഡോസ് വാക്‌സിനേഷന്‍ നല്‍കാന്‍ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി.സി.ആര്‍ പരിശോധന നെഗറ്റിവ് ഫലം കാണിക്കണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ 72 മണിക്കൂറിനകം എടുത്ത പരിശോധന ഫലം സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.
അടുത്ത ഞായറാഴ്ച മുതല്‍ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. കുവൈത്തില്‍ എത്തി 72 മണിക്കൂറിനകം പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കാണിച്ചാല്‍ ഹോം ക്വാറന്റൈന്‍ അവസാനിപ്പിക്കാവുന്നതാണെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മുഴുവന്‍ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും മുന്‍കരുതലുകളും പൂര്‍ണമായും പാലിക്കണമെന്നും മന്ത്രിസഭ അഭ്യര്‍ഥിച്ചു.