സിനിമാ മോഹം നല്‍കി മോഡലിനെ പീഡിപ്പിച്ചു, പണം തട്ടി

പൂനെ- സിനിമയില്‍ അവസരം നല്‍കാമെന്ന് മോഹിപ്പിച്ച് 25കാരിയായ മോഡലിനെ ക്രൂരമായി പീഡിപ്പിച്ച  സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂനെ ദാപ്‌സര്‍ സ്വദേശിയായ യുവതിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട വ്യക്തിയാണ് കേസിലെ മുഖ്യപ്രതി.

പ്രതികള്‍ യുവതിയുടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. 10ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹ ാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് 6.41 ലക്ഷം രൂപ ഇതിനോടകം തന്നെ ഇവര്‍ യുവതിയില്‍ നിന്നും തട്ടിയെടുത്തു. ജൂലൈ 2017 മുതല്‍ ജൂലൈ 2021 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്.

കുറ്റക്കാരയവര്‍ക്കെതിരെ കഴിഞ്ഞ  ദിിവസമാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.  ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ച യുവതി നിരവധി പരസ്യ ഏജന്‍സികളുടെ മോഡല്‍ കൂടിയാണ്.

 

Latest News