പ്രഭാതസവാരിക്കിറങ്ങിയ യുവാവ് കായലില്‍ മരിച്ച നിലയില്‍.

ആലപ്പുഴ- ചേര്‍ത്തലയില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവാവ് കായലില്‍ മരിച്ച നിലയില്‍. തണ്ണീര്‍മുക്കം സ്വദേശി വിപി പ്രവീണാണ് മരിച്ചത്. 30 വയസായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തണ്ണീര്‍ മുക്കം ബണ്ടിന് സമീപം വൈക്കം ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
 

Latest News