VIDEO പ്രേക്ഷകമനസ്സില്‍ ഇടം പിടിക്കും, മിന്നല്‍ മുരളി കണ്ട ശേഷം അഞ്ജലി മേനോന്‍

കൊച്ചി- സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യെ പ്രശംസിച്ച് സംവിധായക അഞ്ജലി മേനോന്‍. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റവലില്‍ സിനിമയുടെ പ്രീമിയര്‍ കണ്ട ശേഷമാണ് അഞ്ജലിയുടെ പ്രതികരണം. ടൊവിനോ തോമസ്- ബേസില്‍ ജോസഫ് സിനിമ രാജ്യം മുഴവനുമുള്ള പ്രേക്ഷകരില്‍ സ്ഥാനം പിടിക്കുമെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള കോമഡിയായി ആരംഭിച്ച് സൂപ്പര്‍ ഹീറോ ചിത്രത്തിലേക്ക് കുതിക്കുന്ന ഹൃദയ സ്പര്‍ശിയായ സിനിമയാണ് മിന്നല്‍ മുളിയെന്ന് അഞ്ജലി അഭിപ്രായപ്പെട്ടു. ലളിതമായ ഫാന്റസിയുടെ നടുവില്‍ നില്‍ക്കുമ്പോഴും ചിത്രത്തിന് വിചിത്രമായ  പ്രാദേശിക സ്വഭാവമുണ്ടെന്നും സംവിധായക പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മിന്നല്‍ മുരളി ജിയോ മാമി മുംബൈ പിവിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.
ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫഌക്‌സില്‍ പ്രദര്‍ശനത്തിനെത്തും. അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.  സമീര്‍ താഹിറാണ്  ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗ് ആണ്
സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

 

Latest News