ബിജെപി എംപി ഗുസ്തി താരത്തെ പൊതുവേദിയില്‍ മുഖത്തടിച്ചു

റാഞ്ചി- അണ്ടര്‍-15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഉല്‍ഘാടന വേദിയില്‍ ബിജെപി എംപി ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ് യുവ ഗുസ്തി താരത്തെ മുഖത്തടിച്ചു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. യുപിയിലെ കൈസര്‍ഗഞ്ച് എംപിയായ ബ്രിജ്ഭൂഷന്‍ റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയാണ്. ഉല്‍ഘാടന വേദിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു. മുഖത്തടിയേറ്റ യുവ താരത്തെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. പ്രായക്കൂടുതല്‍ ആണെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു തഴഞ്ഞത്. എന്നാല്‍ തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് താരം നിരന്തരം ആവശ്യപ്പെട്ടതാണ് എംപിയെ ചൊടിപ്പിച്ചത്.
 

Latest News