വടകരയിലെ  അഗ്‌നിബാധ ഒരാള്‍  കസ്റ്റഡിയില്‍ 

വടകര- വടകര താലൂക്ക് ഓഫീസ് കത്തിനശിച്ചത് അന്വേഷിക്കുന്ന സംഘം ഒരാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്ര സ്വദേശിയായ നാരായണ സതീശനെയാണ് കസ്റ്റഡിയിലെടുത്തത്. താലൂക്ക് ഓഫീസ് കത്തിനശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സമീപത്തെ ബാത്ത് റൂമില്‍ തീവെപ്പ് നടന്നിരുന്നു.സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച സംഘം സംശയത്തിന്റെ പേരിലാണ് ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. 
 

Latest News