ന്യൂദൽഹി-ഒമിക്രോൺ കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്താൻ തുടങ്ങിയതോടെ ഇന്ത്യ മുന്നറിയിപ്പ് നൽകി. പൊതുഇടങ്ങളിലെ ഒത്തുചേരലുകൾക്കും അനാവശ്യ യാത്രകൾക്ക് വിലക്കേർപ്പെടുത്തി. ലോകത്ത് ഇതേവരെ രേഖപ്പെടുത്തിയ ഒമിക്രോൺ കേസുകളിൽ 2.4 ശതമാനവും ഇന്ത്യയിലാണ്. ഇതേവര 101 കേസുകളാണ് ഇന്ത്യയിലുള്ളത്. ഒമിക്രോണിനെതിരെ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും അനാവശ്യമായ ഒത്തുചേരലുകളും യാത്രകളും ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. ദൽഹിയിൽ പുതുതായി പത്തു ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ് നൽകിയത്. കർണാടകയിൽ 32 ഒമിക്രോൺ കേസുകളാണ് ഇതോടകം കണ്ടെത്തിയത്. കർണാടക, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലും ഒമിക്രോൺ സാന്നിധ്യമുണ്ട്.