Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിയുടെ ഭിന്നിപ്പിക്കല്‍ പതിന്മടങ്ങ് ശക്തിയോടെ സി.പി.എം നടപ്പാക്കുന്നു- പി.എം.എ. സലാം

കോഴിക്കോട്- വഖഫ് വിഷയത്തില്‍  വര്‍ഗീയത ആരോപിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. നേതാവ് കുറ്റപ്പെടുത്തുന്നു. കേരളത്തിലെ കാലിക പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ബോധപൂര്‍വം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ലീഗിനെതിരായ വിമര്‍ശനങ്ങള്‍ അതിന്റെ ഭാഗമാണ്.
മുസ്ലിം ലീഗിനെ കേരളീയ സമൂഹത്തിനു പരിചിതമാണ്. സമൂഹത്തിലെ വര്‍ഗീയത ഇല്ലാതാക്കനും സമാധാനത്തിനുമാണ് ലീഗ് എല്ലാ കാലത്തും ശ്രമിച്ചത്. വ്യാജ ആരോപണങ്ങള്‍ കൊണ്ട് മുസ്ലിം ലീഗിന്റെ മതേതര മുഖം തകര്‍ക്കാനാകില്ല. ജനങളെ ഭിന്നിപ്പിച്ച് അധികാരം നില നിര്‍ത്താനാണ് സിപിഎം ശ്രമമിക്കുന്നത്. മുസ്ലീം സമുദായത്തെ അപരവല്‍ക്കരിക്കാനാണ് ശ്രമം. കേന്ദ്രത്തില്‍ മോഡിയുടെ ഭിന്നിപ്പിക്കല്‍ നീക്കങ്ങളെ പതിന്‍മടങ് ശക്തിയോടെ സി.പി.എം കേരളത്തില്‍ നടപ്പാക്കുകയാണെന്നും മുസ്ലിംലീഗ് നേതാവ് കുറ്റപ്പെടുത്തി.
വഖഫ് സംരക്ഷണ റാലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലീഗ് നിലപാടിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിന് മറുപടി പറയുകയായിരുന്നു പി.എം.എ സലാം.

രാഷ്ട്രീയ ആവശ്യത്തിന് പള്ളികളെ വേദിയാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല. വഖഫ് വിഷയത്തില്‍ പള്ളികളില്‍ ബോധവല്‍ക്കരണം നടത്താനായിരുന്നു തീരുമാനം. പള്ളികള്‍ പ്രതിഷേധ വേദിയാക്കാന്‍ ആഹ്വാനം നല്‍കി എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി സ്വീകരിക്കുന്നത് വിപത്തിന്റെ വഴിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു. മുസ്ലീം ലീഗില്‍ ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് ആവേശിച്ചിരിക്കുകയാണ്. മതനിരപേക്ഷത നിലനിര്‍ത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് ഭരണമുള്ളതിനാലാണ്  നാട് വര്‍ഗീയ ലഹളകളിലേക്ക് വീഴാത്തതെന്നും കോടിയേരി അവകാശപ്പെട്ടിരുന്നു.

 

Latest News