തലശ്ശേരി- പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ തലശ്ശേരി മട്ടാമ്പ്രത്തെ സി.ഐ.ടി.യു പ്രവര്‍ത്തകനെതിരെ പോക്സോ കേസ്. എരഞ്ഞോളി വാടിയില്‍പീടിക സ്വദേശിയായ സി.ഐ.ടി.യു പ്രവര്‍ത്തകനെതിരെയാണ് മട്ടാമ്പ്രം സ്വദശിയായ പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കിയത.്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ച് കൊടുത്തുവെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് 52 കാരനായ പ്രതിക്കെതിരായ പരാതി. പരാതി ഒതുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാതിക്കാരി കേസില്‍ നിന്ന് പിന്മാറായില്ല. പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.






