അബുദാബി- യു.എ.ഇയില്‍ ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് ആലോചന. ഈ മേഖലകളില്‍ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് ഖസര്‍ അല്‍ വതനില്‍ നടന്ന സെന്‍ട്രല്‍ ബാങ്ക് യോഗത്തിലെ നിര്‍ദേശം.
മലയാളികളടക്കം നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയാണ് രണ്ടും. യു.എ.ഇയിലെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് കൈക്കൊള്ളുന്ന നടപടികള്‍ പ്രശംസാര്‍ഹമാണെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.






