ന്യൂദല്‍ഹി-കൊല്ലം നിലമേലില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും പ്രതിയുമായ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് കിരണ്‍ കുമാറിന്റെ ആവശ്യം. ഫെബ്രുവരി ഒന്നിന് ഹരജി വീണ്ടും പരിഗണിക്കും. കൊല്ലം ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടിലാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ നടന്ന സംഭവം, സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 22നായിരുന്നു സംഭവം. ഇതിന് മുന്‍പ് മൂന്നു തവണ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.






