സ്ഥാനാര്‍ഥിയായി മഞ്ജുവാര്യര്‍; വോട്ട് തേടി പോസ്റ്റര്‍

ആലപ്പുഴ- ആലപ്പുഴയിലെ വെണ്മണി പഞ്ചായത്തിന്റെ ചുവരുകളില്‍ മഞ്ജു വാര്യരുടെ തെരെഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്. 'സുനന്ദ സൂപ്പറാണ്' എന്നുള്ള മഞ്ജുവിന്റെ പോസ്റ്ററുകളാണ് ചുവരുകളിലാകെ. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന 'വെള്ളരിക്കാപട്ടണം' ചിത്രത്തിന്റെ ഭാഗമാണിത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.
'വെള്ളരിക്കാപട്ടണ'ത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസ്സോസിയേറ്റ് ഡയറക്ടര്‍മാര്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം, ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.
 

Latest News