നടന്‍ സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി

കൊച്ചി- മലയാളികളുടെ പ്രിയ നടന്‍ സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ ചിത്രങ്ങള്‍ സിനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹ വാര്‍ത്ത പുറത്തുവന്നത് മുതല്‍ നിരവധി സെലിബ്രിറ്റികളും താരത്തിന് ആശംസകളുമായി രംഗത്തെത്തി. 'റ്റു ലെറ്റ് അമ്പാടി ടാക്കീസ്' എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയരംഗത്തെത്തുന്നത്. ഷെയ്ന്‍ നി?ഗം നായകനായെത്തിയ 'പറവ' എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കോണ്ടസ,ജോസഫ്,ഹാപ്പി സര്‍ദാര്‍ തുടങ്ങിയവയാണ് സിനില്‍ അഭിനയിച്ച ചിത്രങ്ങള്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമായിരുന്നു സിനില്‍ സൈനുദ്ദീന്‍. പിതാവ് സൈനുദ്ധീന് പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന്‍ കൂടിയാണ് സിനില്‍. മിനിസ്‌ക്രീന്‍ ഷോകളില്‍ വന്ന് സിനില്‍ കയ്യടികള്‍ നിരവധി തവണ നേടിയിട്ടുണ്ട്, നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളില്‍ അച്ഛനെ പോലെ തന്നെ മകനും പ്രേക്ഷകശ്രദ്ധ നേടിയെടുത്തതാണ്. മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെല്ലാം അഭിനയിച്ച അതുല്യ നടനായിരുന്നു സൈനുദ്ദീന്‍മലയാള സിനിമയില്‍ നിറഞ്ഞു നിന്ന കാലത്താണ് അദ്ദേഹം വിടവാങ്ങിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ അദ്ദേഹം 1999 നവംബര്‍ 4 നാണ് അന്തരിച്ചത്.
 

Latest News