Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ: ചിത്രീകരണത്തിന് മാഹിയില്‍ തുടക്കം

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം മുന്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു

മാഹി- സൂരാജ് വെഞ്ഞാറമൂട്,ആന്‍ അഗസ്റ്റിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന  ' ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ 'എന്ന ചിത്രത്തിന്റെ ചിത്രീകരണം മാഹിയില്‍ ആരംഭിച്ചു. മുന്‍മന്ത്രി ശൈലജ ടീച്ചര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നിര്‍മ്മല ഉണ്ണി ആദ്യ ക്ലാപ്പടിച്ചു. കൈലാഷ്, ജനാര്‍ദ്ദനന്‍,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദല്‍  എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍, ബേനസീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍ അഴകപ്പന്‍ നിര്‍വ്വഹിക്കുന്നു.
പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ ആദ്യമായി തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണിത്. എം മുകുന്ദന്‍ തന്നെ എഴുതിയ 'ഓട്ടോ റിക്ഷാക്കരന്റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ്  ചിത്രം.പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-അയൂബ് ഖാന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂര്‍, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-നിസാര്‍ റഹ്മത്ത് ,സ്റ്റില്‍സ്-അനില്‍ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ്ഡയറക്ടര്‍-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടര്‍-ഗീതാഞ്ജലി ഹരികുമാര്‍,
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍-വിബിന്‍ മാത്യു പുനലൂര്‍,റാഷിദ് ആനപ്പടി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് എന്നിവരാണ്.
 

 

Latest News