റിയാദ് - അഞ്ചംഗ തട്ടിപ്പ് സംഘത്തെ റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും സ്വദേശികളാണ്. ഔദ്യോഗിക വിനിമയ നിരക്കിലും കുറഞ്ഞ നിരക്കില്‍ വിദേശ കറന്‍സി വില്‍ക്കുമെന്ന് ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തിയാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. റിയാദിലെ പാര്‍പ്പിട കേന്ദ്രം താവളമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്റെ പക്കല്‍ വ്യാജ വിദേശ കറന്‍സികള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.






