സര്‍ക്കാര്‍ കാര്യം ഇപ്പോഴും മുറപോലെ- ജയസൂര്യ

തിരുവനന്തപുരം-സര്‍ക്കാര്‍ ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഇന്നും നമ്മള്‍ കുറെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് നടന്‍ ജയസൂര്യ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.ഒ.എ.) സംസ്ഥാന കലോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നടന്റെ പരാമര്‍ശം. 'സര്‍ക്കാര്‍ കാര്യം മുറപോലെ' എന്നാണ് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നത്. ഒരു അപേക്ഷ ചലിപ്പിക്കാന്‍ മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ നമ്മള്‍ സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇന്നും അങ്ങനെ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഇതൊരുമാതിരി തോന്ന്യവാസമാണെന്ന് പറയേണ്ടിവരും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തെല്ലാം രേഖകള്‍ ആവശ്യമാണെന്ന് ഓഫീസില്‍ പ്രദര്‍ശിപ്പിച്ചാല്‍ വരുന്നയാള്‍ക്ക് എളുപ്പമാകും. അല്ലെങ്കില്‍ വിവരങ്ങള്‍ അറിയിക്കാന്‍ ഒരാളെ നിയമിക്കണം. മുഖംനോക്കാതെ, കൈക്കൂലി വാങ്ങാതെ സേവനം ചെയ്യണമെന്ന ഉപദേശവും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ജയസൂര്യ നല്‍കി.
 

Latest News