35 ദിവസമായി കോവിഡ് മരണങ്ങളില്ലാതെ ഒമാന്‍

മസ്‌കത്ത്- കഴിഞ്ഞ 35 ദിവസത്തിനിടെ ഒമാനില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നവംബര്‍ എട്ടിനാണ് അവസാനമായി കോവിഡ് മരണം സ്ഥിരീകരിച്ചത്.
72 മണിക്കൂറിനിടെ ഒമാനില്‍ 35 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ രോഗമുക്തി നേടി.
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 304,714 ആയി ഉയര്‍ന്നു. 300,096 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 98.5 ശതമാനമാണ് മുക്തി നിരക്ക്. 4113 രോഗികള്‍ ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചു.

24 മണിക്കൂറിനിടെ മൂന്നു കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറു രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

Latest News