യു.എ.ഇ ലോകത്തെ ആദ്യ കടലാസ് രഹിത സര്‍ക്കാരായി

ദുബായ്- ലോകത്തെ ആദ്യ കടലാസ്‌രഹിത സര്‍ക്കാര്‍ എന്ന ലക്ഷ്യം കൈവരിച്ച് ദുബായ്. 2018ല്‍ സ്വീകരിച്ച കടലാസില്ലാ നയത്തിന്റെ പൂര്‍ത്തീകരണമാണിതെന്ന് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

എല്ലാ മേഖലകളും ഡിജിറ്റൈസ് ചെയ്യാനുള്ള ദുബായുടെ യാത്രയില്‍ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്.  2021നു ശേഷം ദുബായില്‍ സര്‍ക്കാര്‍ ജീവനക്കാരോ ഉപഭോക്താവോ കടലാസ് രേഖകള്‍ അച്ചടിക്കേണ്ടതില്ലെന്നു 4 വര്‍ഷം മുന്‍പ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞിരുന്നു.
ലോകോത്തര ഡിജിറ്റല്‍ നഗരമെന്ന നിലയില്‍ ദുബായുടെ മത്സരശേഷി വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നു അദ്ദേഹം പറഞ്ഞു. 33.6 കോടി പേപ്പറുകളുടെ ഉപഭോഗം കുറയ്ക്കാനും 130 കോടി ദിര്‍ഹമും 1.4 കോടി ആളുകളുടെ അധ്വാനവും ലാഭിക്കാനായതായും ശൈഖ് ഹംദാന്‍ പറഞ്ഞു.

 

 

Tags

Latest News