ഈറോഡില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു, ഒരാള്‍ മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

കോയമ്പത്തൂര്‍- ഈറോഡില്‍ ക്ലോറിന്‍ വാതകം ശ്വസിച്ച്  ഒരു മരണം. 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടു പാളയം ഗ്രാമത്തിലെ ദാമോദരന്‍ (40) ആണ് മരിച്ചത്. ശ്രീധര്‍ കെമിക്കല്‍സ് എന്ന പേരില്‍ ബ്ലീച്ചിങ് പൗഡര്‍ നിര്‍മാണ യൂണിറ്റ് നടത്തിവരികയായിരുന്നു ദാമോദരന്‍.ചിത്തോട് ബ്ലീച്ചിങ്ങ് നിര്‍മാണ ഫാക്ടറിയിലാണ് വാതകം ചോര്‍ന്ന് അപകടമുണ്ടായത്. ഫാക്ടറിയില്‍ ബ്ലീച്ച് നിര്‍മിക്കുന്നതിനിടെ ലിക്വിഡ് ക്ലോറിന്‍ വാതകം ചോരുകയായിരുന്നു.  ഫാക്ടറിയില്‍ വാതക ചോര്‍ച്ചയുണ്ടായതിന് പിന്നാലെ ദാമോദരന്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നു. ജില്ലാ കലക്ടര്‍ എച്ച്.കൃഷ്ണനുണ്ണി സ്ഥലം സന്ദര്‍ശിച്ചു. ശ്വാസതടസ്സം നേരിട്ട 11 പേരില്‍ ആറുപേരെ ഈറോഡ് ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവരുടെ നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.വിവരം അറിഞ്ഞെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ചിത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Latest News