Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

60 കഴിഞ്ഞവരുടെ ഇഖാമ, കുവൈത്തില്‍ അന്തിമ തീരുമാനമായില്ല

കുവൈത്ത് സിറ്റി-  60 തികഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനത്തില്‍ ഇതുവരെ മാറ്റമായില്ല. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3 മാസം വരെ താത്കാലിക ഇഖാമ അനുവദിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇഖാമ പുതുക്കി നല്‍കുന്നില്ല.
വര്‍ധിത ഫീസ് ഈടാക്കി പുതുക്കി നല്‍കാമെന്ന നിര്‍ദേശമുണ്ടെങ്കിലും ഔദ്യോഗിക തീരുമാനം വരാത്തതിനാല്‍ കംപ്യൂട്ടര്‍ സംവിധാനം ആ വിധത്തിലാക്കിയിട്ടില്ല.

താത്കാലിക ഇഖാമയുടെ ബലത്തില്‍ കുവൈത്തിന് പുറത്തുപോയാല്‍ നിലവിലുള്ള വിസയില്‍ കുവൈത്തില്‍ തിരികെ പ്രവേശിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

 

 

Latest News