ശുഹൈബ് വധം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി 

കണ്ണൂര്‍- മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐ.ജി മഹിപാല്‍ യാദവ് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കും. അന്വേഷണം ശരിയായ ദിശയിലാണെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
പോലീസുകാരില്‍ ചിലര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ആരോപണത്തില്‍ വാസ്തവമുണ്ടെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മറുപടി. 
അതിനിടെ, ശുഹൈബിന്റെ കൊലപാതകത്തെ കുറിച്ച് സി.പി.എം പ്രാദേശിക നേതൃത്വം അറിവുണ്ടായിരുന്നെന്ന് പിടിയിലായ പ്രതികളില്‍നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇനി പിടികൂടാനുള്ളവരില്‍ രണ്ടുപേര്‍ ഡി.വൈ.എഫ് ഐയുടെ പ്രാദേശിക നേതാക്കളാണെന്നും നിലവില്‍ കസ്റ്റഡിയിലുള്ള ആകാശ്, റിജിന്‍ എന്നിവരില്‍നിന്ന് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.

Latest News