കല്‍പറ്റ-പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു ഇരട്ട ജീവപര്യന്തം തടവ്. കാരാപ്പുഴ ഓര്‍ക്കോട്ടുപറമ്പ് മുനീറിനെയാണ്(35) ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി എം.പി.ജയരാജ് ശിക്ഷിച്ചത്. 2020ലാണ് കേസിനു ആസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ.പ്രിയ ഹാജരായി.






