ലാഹോര്‍- ട്രെയിന്‍ നിര്‍ത്തി തൈര് വാങ്ങാന്‍ പോയ സംഭവത്തില്‍ പാക്കിസ്ഥാനില്‍ ഡ്രൈവര്‍ക്കും അസിസ്റ്റന്റിനും സസ്പെന്ഷന്.
ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടക്ക് നിര്‍ത്തിയത്. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. ഡ്രൈവറുടെ സഹായി ഒരു സ്റ്റാളില്‍നിന്ന് തൈര് വാങ്ങി വീണ്ടും ട്രെയിനില്‍ കയറുന്നതാണ് വീഡിയോ. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന നടപടികളൊന്നും അംഗീകരിക്കാനാവില്ലെന്ന് റെയില്‍വെ മന്ത്രാലയ വക്താവ് പറഞ്ഞു.






