ബിപിന്‍ റാവത്തിന്റെ വിയോഗം: സൗദി സൈന്യത്തിന്റെ അനുശോചനം

ഇന്ത്യന്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ സൗദി സായുധ സേനാ പബ്ലിക് റിലേഷന്‍സ് മേധാവി മേജര്‍ ജനറല്‍ സതം ബിന്‍ ഫാരിസ് ബിന്‍ ത്വവാല അനുശോചനം രേഖപ്പെടുത്തുന്നു .

റിയാദ് - ഇന്ത്യന്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ സൗദി സൈന്യം അനുശോചനം അറിയിച്ചു. സൗദി സംയുക്ത സേനാ മേധാവി (ചെയര്‍മാന്‍ ഓഫ് ദി ജനറല്‍ സ്റ്റാഫ്) ജനറല്‍ ഫയ്യാദ് അല്‍റുവൈലിയെ പ്രതിനിധീകരിച്ച് സായുധ സേനാ പബ്ലിക് റിലേഷന്‍സ് മേധാവി മേജര്‍ ജനറല്‍ സതം ബിന്‍ ഫാരിസ് ബിന്‍ ത്വവാല റിയാദ് ഇന്ത്യന്‍ എംബസി ആസ്ഥാനം സന്ദര്‍ശിച്ച് ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ജനറല്‍ വിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലുള്ള കടുത്ത ദുഃഖം അനുശോചന രജിസ്റ്ററില്‍ മേജര്‍ ജനറല്‍ സതം ബിന്‍ ഫാരിസ് ബിന്‍ ത്വവാല രേഖപ്പെടുത്തി.

 

Latest News