Sorry, you need to enable JavaScript to visit this website.

ചുരുളിയിലെ ഭാഷ അതിഭീകരമെന്ന് ഹൈക്കോടതി

കൊച്ചി- 'ചുരുളി'യിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സിനിമയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായം വ്യക്തമാക്കിയത്. ചിത്രം പൊതു ധാര്‍മികത്ക്കു നിരക്കാത്ത അസഭ്യ വാക്കുകള്‍ കൊണ്ട് നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി പരമാര്‍ശം നടത്തിയത്.

ചിത്രം ഒ.ടി.ടിയില്‍നിന്ന് പിന്‍വലിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് തുടങ്ങിയവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം സിനിമയുടെ സെന്‍സര്‍ ചെയ്ത പകര്‍പ്പല്ല ഒ.ടി.ടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്തതെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

 

Latest News