ഷാര്‍ജയില്‍ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കി; വെള്ളി, ശനി, ഞായര്‍

ഷാര്‍ജ- ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റേതാണ് തീരുമാനം.
പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക.
യു.എ.ഇ ജനുവരി ഒന്ന് മുതല്‍ ആഴ്ചയിലെ പ്രവൃത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോള്‍ ഷാര്‍ജ വെള്ളിയാഴ്ച കൂടി പൂര്‍ണ അവധി നല്‍കുകയായിരുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവുമാണ് യു.എ.ഇ അവധി പുനക്രമീകരിച്ചിരുന്നത്. രാജ്യത്തെമ്പാടും വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഉച്ചക്ക് 1.15 നു ശേഷമായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

 

 

Latest News