Sorry, you need to enable JavaScript to visit this website.

80 കോടിയ്ക്ക് കത്രീന വിക്കി വിവാഹ വീഡിയോ വാങ്ങി ആമസോണ്‍

ജയ്പൂര്‍-ബോളിവുഡ് താരവിവാഹങ്ങള്‍ എന്നും ആരാധകര്‍ക്ക് ആഘോഷമാണ്. രണ്‍വീര്‍ ദീപിക വിവാഹം, പ്രിയങ്ക ചോപ്ര നിക് ജോനാസ് വിവാഹം എന്നിവയൊക്കെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ താരവിവാഹങ്ങളാണ്. ഇപ്പോഴിതാ, ബോളിവുഡ് താരങ്ങളായ കത്രീന കെയ്ഫ് വിക്കി കൗശാല്‍ വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
വിക്കി കത്രീന വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന കൗതുകകരമായ മറ്റൊരു വാര്‍ത്ത, ഈ താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോണ്‍ െ്രെപം വാങ്ങി എന്നതാണ്. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ സംപ്രേഷണാവകാശം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ഹോളിവുഡിലും മറ്റും ഇത്തരത്തില്‍ താര വിവാഹങ്ങളുടെ സംപ്രേഷണാവകാശം ഓടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കാറുണ്ട്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാന്‍ തുടക്കം കുറിക്കുകയാണ് ആമസോണ്‍ െ്രെപം. 2019ല്‍ പ്രിയങ്ക ചോപ്രനിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഓടിടി പ്ലാറ്റ്‌ഫോമിലൂടെ സിരീസായി സംപ്രേഷണം ചെയ്തിരുന്നു.
വിവാഹചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സവായ് മധോപൂരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് വിക്കി കത്രീന താരവിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവാഹാഘോഷത്തിന് ചൊവ്വാഴ്ചയാണ് തുടക്കം കുറിച്ചത്. ഡിസംബര്‍ ഒമ്പതിനാണ് വിവാഹം. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ ആകെ 120 പേര്‍ക്ക് മാത്രമാണ് വിവാഹാഘോഷത്തിലേക്ക് ക്ഷണമുള്ളത്. ഷാറൂഖ് ഖാന്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

Latest News