സി.പി.എം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി- എറണാകുളത്ത് മാർച്ച് ഒന്നുമുതൽ നാലുവരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവൽക്കരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം എറണാകുളം ടൗൺഹാളിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി പി. രാജീവ് ചെയർമാനും ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ജനറൽ സെക്രട്ടറിയും കൊച്ചി മേയർ എം. അനിൽകുമാർ ട്രഷററുമായി 2001 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മന്ത്രി പി. രാജീവ് അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, മേയർ എം. അനിൽകുമാർ സംസാരിച്ചു. 601 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 14 സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.


ഭാരവാഹികൾ: എം.സി. ജോസഫൈൻ, എം.കെ. സാനു, ഡോ. എം. ലീലാവതി, അഡ്വ. സി.പി. സുധാകരപ്രസാദ്  (രക്ഷാധികാരികൾ), പി. രാജീവ്  (ചെയർമാൻ). സി.എൻ. മോഹനൻ (ജനറൽ സെക്രട്ടറി), എം. അനിൽകുമാർ (ട്രഷറർ). ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ബാബു ജോസഫ്, കെ.എൽ. മോഹനവർമ, രാജീവ് രവി, ബി .ഉണ്ണികൃഷ്ണൻ, ഇന്നസന്റ്, രൺജി പണിക്കർ, ആഷിഖ് അബു, മുരളിമോഹൻ, എം.എം. ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, കെ.എം സുധാകരൻ, ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ്, എസ്.സതീഷ്, കെ.വി ഏലിയാസ്, പുഷ്പ ദാസ്, സി.ഇ ഉണ്ണികൃഷ്ണൻ, പി.വി. ശ്രീനിജിൻ എം.എൽ.എ, ഡോ. പ്രിൻസി കുര്യാക്കോസ്, എം.കെ. ശിവരാജൻ, ആന്റണി ജോൺ എം.എൽ.എ, എ.ബി. സാബു, അബുബക്കർ കൈതപ്പാടത്ത്, ഷെൽന നിഷാദ്, ഷെറീഫ് മരയ്ക്കാർ, പി.എം. ഹാരിസ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.ജി. പൗലോസ്, സി.കെ. ജലീൽ, അഡ്വ. തോമസ് എബ്രഹാം (വൈസ് ചെയർമാൻമാർ). സി.എം. ദിനേശ്മണി, എസ്. ശർമ, കെ. ചന്ദ്രൻപിള്ള, എം. സ്വരാജ്, കെ .ജെ. ജേക്കബ്, ടി.കെ. മോഹനൻ, എം.പി. പത്രോസ്, പി.എം. ഇസ്മയിൽ, പി.ആർ. മുരളീധരൻ, എം.സി. സുരേന്ദ്രൻ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, സി. മണി, എ.ജി. ഉദയകുമാർ, പി.എൻ. സീനുലാൽ, ടി.സി. ഷിബു, കെ.ജെ. മാക്സി എം.എൽ.എ, കെ.എം. റിയാദ്, കെ.ബി. വർഗീസ്, സി.ബി. ദേവദർശനൻ, സി.എസ്. അമൽ, എ.എ. അൻഷാദ്, പി .എ. പീറ്റർ, എ.പി. പ്രിനിൽ, ഡോ. ജെ. ജേക്കബ്, കെ.എൻ. ഗോപിനാഥ്, സി.കെ. പരീത്, ടി.വി. അനിത, ആർ. അനിൽകുമാർ (സെക്രട്ടറിമാർ).

Latest News