Sorry, you need to enable JavaScript to visit this website.

നടി അര്‍ച്ചന സുശീലന്‍ വീണ്ടും വിവാഹിതയായി; വിവാഹം നടന്നത് അമേരിക്കയില്‍ വച്ച്

ന്യൂയോര്‍ക്ക്- സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ വീണ്ടും വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. യുഎസില്‍ വച്ച് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. യുഎസിലെ ഫഌറ്റില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകല്‍പന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. എന്നുമാണ് അര്‍ച്ചന പറയുന്നത്. വിവാഹ വേഷത്തില്‍ പ്രവീണിനൊപ്പം ഇരിക്കുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. പിന്നാലെ വധുവരന്മാരെ എടുത്തുയര്‍ത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു. മനോജ് യാദവായിരുന്നു ആദ്യ ഭര്‍ത്താവ്. 2014ലായിരുന്നു വിവാഹം. പിന്നീട് അര്‍ച്ചന വിവാഹ മോചനം നേടിയിരുന്നു. കുറച്ചു നാളുകളായി അഭിനയമൊക്കെ വിട്ട് അര്‍ച്ചന യുഎസില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. കാമുകന്‍ പ്രവീണിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രവീണ്‍ നായരുമായി താന്‍ പ്രണയത്തിലാണെന്ന് അര്‍ച്ചന മുന്‍പ് വെളിപ്പെടുത്തിയിരുന്നു. വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അര്‍ച്ചന സുശീലന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അര്‍ച്ചനയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരിയലുകളില്‍ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസണ്‍ ഒന്നിലെത്തിയപ്പോഴാണ് അര്‍ച്ചനയെ കൂടുതല്‍ പ്രേക്ഷകര്‍ അറിഞ്ഞത്.
 

Latest News