കടയില്‍വെച്ച് 14 കാരിയെ പീഡിപ്പിച്ചു; 70 കാരന് പത്ത് വര്‍ഷം കഠിന തടവ്

തൃശൂര്‍- പതിനാലുകാരിയെ  പീഡിപ്പിച്ച  70 കാരനെ പത്തു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കുന്നതിന്നും ശിക്ഷിച്ചു.
തിരുവില്വാമല പാറക്കുളങ്ങര  ചന്ദ്രന്‍ എന്ന വേലായുധനെയാണ്   തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ  പ്രലോഭിപ്പിച്ച് തന്റെ കടയിലേക്ക് വിളിച്ചു വരുത്തി പ്രദീപ് പീഡിപ്പിക്കുകയായിരുന്നു. 2016 ലായിരുന്നു സംഭവം. പഴയന്നൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 19 രേഖകളും 5 തൊണ്ടിമുതലുകളും  ഹാജരാക്കി.
പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍  ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.പി. അജയ്കുമാര്‍ ഹാജരായി

 

Latest News