മോഹിപ്പിക്കുന്ന മോട്ടോര്‍ ഷോ, ജിദ്ദയില്‍ കാറുകളുടെ പൂരക്കാഴ്ച

 ജിദ്ദ- സൗദി ഗതാഗത മന്ത്രാലയവും ലോജിസ്റ്റിക്‌സ് സര്‍വീസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മോട്ടോര്‍ ഷോക്ക് തുടക്കമായി. ഈ മാസം പത്ത് വരെ നീളുന്ന പ്രദര്‍ശനത്തില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ ആഡംബര കാറുകള്‍ നിറഞ്ഞിരിക്കുന്നു.
ഉദ്ഘാടനദിവസം തന്നെ ആയിരങ്ങള്‍ ഒഴുകിയെത്തി. കിംഗ് അബ്ദുല്ല സ്‌റ്റേഡിയത്തിന്റെ ഇന്‍ഡോര്‍ ഡോമിലാണ് മോട്ടോര്‍ ഷോ. അത്യാധുനിക കാറുകള്‍ അതാത് കമ്പനികളുടെ ബാനറിന് കീഴില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് വെട്ടിത്തിളങ്ങി നില്‍ക്കുന്ന കാഴ്ച ആരെയും വിസ്മയം കൊള്ളിക്കും.

കോടികള്‍ വിലയുള്ള ബുഗാട്ടി, ആസ്റ്റിന്‍ മാര്‍ട്ടിന്‍, ബെന്റ്‌ലി, ഫെരാരി, ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ്, ബെന്‍സ് എന്നീ കാറുകളുടെ ചുറ്റും പുതിയ തലമുറയിലുള്ളവര്‍ അത്ഭുതത്തോടെ നോക്കി നിന്നു. പഴയ കാലത്തെ റോഡിലെ പ്രതാപികളായ കാറുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സ്ത്രീകളാണ് കാഴ്ചക്കാരില്‍ പാതിയും. ഇതോടൊപ്പം ടൊയോട്ടയുടെ പ്രദര്‍ശനം നടക്കുന്ന സ്ഥലത്ത് ഗാനമേളയും അരങ്ങേറി. പുറത്ത് കാറുകളില്‍ അഭ്യാസം പ്രകടിപ്പിക്കുന്ന 'കാര്‍ട്ടിങ്' സംവിധാനം ഏര്‍പ്പെടുത്തിയത് 'െ്രെഡവിംഗ് ഭ്രാന്ത' ന്മാര്‍ക്ക് ഹരമായി. ഉത്സവ പ്രതീതി കലര്‍ന്ന അന്തരീക്ഷത്തില്‍ ആരംഭിച്ച മോട്ടോര്‍ ഷോയുടെ സമയം വൈകിട്ട് 5 മുതല്‍ 10 മണി വരെയാണ്.

 

Latest News